സില്‍വര്‍ ലൈന്‍: കണ്‍സള്‍ട്ടന്‍സി കരിമ്പട്ടികയിലുള്ള കമ്പനിക്ക്; മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപിച്ച്‌ ചെന്നിത്തല







ആലപ്പുഴ: സില്‍വര്‍ ലൈനില്‍ അഴിമതി ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കമ്ബനിയെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ഫ്രഞ്ച് കമ്പനിയ്ക്ക് കരാര്‍ നല്‍കിയതില്‍ കമ്മീഷനുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു.

സില്‍വര്‍ ലൈനിന് സര്‍വേ നടത്തിയതിലും കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചതിലുമാണ് ആരോപണം. അഞ്ച് ശതമാനമാണ് കണ്‍സള്‍ട്ടന്‍സിയുടെ കമ്മീഷന്‍. കരിമ്പട്ടികയിൽ പെട്ട ഫ്രഞ്ച് കമ്പനിയ്ക്കാണ് കരാര്‍. പദ്ധതിക്ക് വിദേശ വായ്പ കിട്ടാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് പറഞ്ഞ ചെന്നിത്തല, സംസ്ഥാന സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നത് പണയം വെക്കാനാണെന്നും ആരോപിച്ചു.

Previous Post Next Post