നടനില്‍ നിന്നും നാടിന്റെ നായകനിലേക്ക്; പഞ്ചാബിന്റെ 'കെജരിവാള്‍'








ഭഗവന്ത് സിങ് മന്‍/ഫയല്‍ ചിത്രം

 

ചണ്ഡീഗഢ് : പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖമാണ് ഭഗവന്ത് സിങ് മന്‍. എഎപി സംസ്ഥാന കണ്‍വീനര്‍ ആയ ഭഗവന്തിനെ മുന്നില്‍ നിര്‍ത്തിയാണ് പാര്‍ട്ടി ഇത്തവണ നിയമസഭയിലേക്ക് വോട്ടുതേടിയത്. സിംഗൂരില്‍ നിന്നും രണ്ടു തവണ എംപിയാ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഭഗവന്ത് സിങ് മന്‍.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് നടനായും സ്റ്റാന്‍ഡ് അപ് കൊമേഡിയനായും ഭഗവന്ത് മന്‍ തിളങ്ങി. 1973 ഒക്ടോബര്‍ 17ന് ജാട്ട് സിഖ് കുടുംബത്തിലാണ് ഭഗവന്തിന്റെ ജനനം. ഷഹീദ് ഉദ്ദം സിംഗ് ഗവ. കോളജില്‍ നിന്ന് ബിരുദം നേടി. ഇന്റര്‍ കോളേജീയറ്റ് കോമഡി മത്സരങ്ങളിലുടെ ശ്രദ്ധേയനായി.

ജഗ്താര്‍ ജാഗ്ഗി ആയിരുന്നു ഭഗവന്തിന്റെ ആദ്യ കോമഡി ആല്‍ബം. ജുഗ്‌നു കെഹന്ദാ ഹേ എന്ന ടെലിവിഷന്‍ പ്രോഗ്രാമും ചെയ്തു. 2008ല്‍, സ്റ്റാര്‍ പ്ലസിലെ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ചില്‍ മത്സരിച്ചത് ഭഗവന്തിന് ഏറെ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. ദേശീയ അവാര്‍ഡ് നേടിയ 'മെയിന്‍ മാ പഞ്ചാബ് ഡീ' എന്ന ചിത്രത്തിലും ഭഗവന്ത് മാന്‍ അഭിനയിച്ചിട്ടുണ്ട്.


Previous Post Next Post