പാമ്പാടി ആലാമ്പള്ളി കവലയിൽ മനുഷ്യ ജീവന് പുല്ലുവില ! ബസ്സ് സ്റ്റോപ്പിനു മുമ്പിലെ ഹൈവേ കൈയ്യേറി കച്ചവടം വീണ്ടും സജീവം പാമ്പാടി പോലീസിൻ്റെ നിർദ്ധേശങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് ആലാംപള്ളി കവലയിലെ രണ്ട് പഴം പച്ചക്കറി വ്യാപാരികൾ .ഇതിനു തൊട്ടടുത്ത് കഴിഞ്ഞ ദിവസം അപകടത്തിൽ ഒരാൾ മരിച്ചു ..



 വൃത്തത്തിൽ ബസ്സിൽ കയറുന്ന യാത്രക്കാരിയും അനധികൃത കച്ചവടവും 

പാമ്പാടി : ആലാമ്പള്ളി കവലയിൽ മനുഷ്യ ജീവന് പുല്ലുവില ! ബസ്സ് സ്റ്റോപ്പിനു മുമ്പിലെ ഹൈവേ കൈയ്യേറി കച്ചവടം വീണ്ടും സജീവം പാമ്പാടി പോലീസിൻ്റെ നിർദ്ധേശങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് ആലാംപള്ളി കവലയിലെ രണ്ട് പഴം പച്ചക്കറി വ്യാപാരികൾ ....ഇതിനു തൊട്ടടുത്ത് കഴിഞ്ഞ ദിവസം അപകടത്തിൽ ഒരാൾ മരിച്ചിരുന്നു .കഴിഞ്ഞ ദിവസം ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി .ആലാമ്പള്ളി സ്ക്കൂളിലെ P T A അംഗങ്ങൾ പരാതി നൽകാനിരിക്കെ പാമ്പാടിക്കാരൻ ന്യൂസ് ചിത്രം സഹിതം വാർത്ത നൽകിയിരുന്നു വാർത്ത ശ്രദ്ധയിൽപ്പെട്ട പാമ്പാടി Si  ലിബിമോൻ അനധികൃതമായി സ്ഥലം കൈയ്യേറി വച്ചിരിക്കുന്ന പെട്ടികളും മറ്റും ഉടൻ മാറ്റണമെന്ന് രണ്ട് കടകൾക്കും നിർദ്ധേശം നൽകിയിരുന്നു പിറ്റേ ദിവസം ഇവർ താൽക്കാലികമായി ഇവർ അനധികൃത കൈയ്യേറ്റം മാറ്റിയിരുന്നു പക്ഷെ 2 ദിവസത്തിനകം വീണ്ടും ഡെസ്ക് ഇട്ട് വിപുലമായി കച്ചവടം നടത്തിവരുകയാണ് നൂറു കണക്കിന് സ്ക്കൂൾ വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും  ബസ്സിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഈ സ്റ്റോപ്പിൽ ഇത്തരം അനധികൃത കച്ചവടം മനുഷ്യജീവന് ഭീഷണിയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി അതേ സമയം ചില വമ്പൻന്മാർ ഇവരെ സംരക്ഷിക്കാനുണ്ടെന്ന് നാട്ടുകാർ സംശയം.
 പ്രകടിപ്പിച്ചു 

കറുകച്ചാൽ റോഡിൻ്റെ കവാടത്തിലും ഓട്ടോറിക്ഷയിൽ അനധികൃത കച്ചവടം നടത്തുന്നുണ്ട് കർശന നടപടി എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്
Previous Post Next Post