യുക്രൈനില്‍ ഓരോ സെക്കന്‍ഡിലും ഒരു കുട്ടി അഭയാര്‍ഥിയായി മാറുന്നു: യു.എൻ





ജനീവ : റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ ഓരോ സെക്കന്‍ഡിലും ഒരു കുട്ടി അഭയാര്‍ഥിയായി മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭ.

ഫെബ്രുവരി 24ന് റഷ്യ ആക്രമണം തുടങ്ങിയത് മുതല്‍ ഇതുവരെ 1.4 മില്യന്‍ കുട്ടികള്‍ അഭയാര്‍ഥികളായി മാറിയെന്നും യു.എന്‍ പറഞ്ഞു.
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മൂന്ന് മില്യന്‍ ആളുകളാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്. ഇതില്‍ പകുതിയും കുട്ടികളാണ്.
''അവസാന 20 ദിവസത്തില്‍ ഓരോ ദിവസവും ശരാശരി 70,000ല്‍ കൂടുതല്‍ കുട്ടികളാണ് അഭയാര്‍ഥികളായി മാറുന്നത്''-യൂനിസെഫ് വക്താവ് ജയിംസ് എല്‍ഡര്‍ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് ഇതെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധവും സംഘര്‍ഷങ്ങളും മൂലം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട എല്ലാ കുട്ടികളെയും പോലെ അതിര്‍ത്തി രാജ്യങ്ങളിലെത്തുന്ന യുക്രൈന്‍ കുട്ടികളും കുടുംബത്തെ വേര്‍പിരിയാനും അക്രമത്തിനും ലൈംഗിക ചൂഷണത്തിനും വിധേയരായേക്കാമെന്നും ജയിംസ് എല്‍ഡര്‍ പറഞ്ഞു.


Previous Post Next Post