വിദ്യാർഥിനികൾക്ക് അല്‍ഫാം കഴിക്കുവാൻ മോഹം:സ്‌കൂളിൽ പോകാതെ കറങ്ങി നടന വിദ്യാർത്ഥിനികളെ പോലീസ് പിടികൂടി


നെടുങ്കണ്ടം :അല്‍ഫാം കഴിക്കുവാനുള്ള മോഹവുമായി സ്‌കൂളില്‍ കയറാതെ വീടുവിട്ടിറങ്ങിയ കുട്ടികളെ പോലീസ് പിടികൂടി തിരികെ എല്‍പ്പിച്ചു. വീട്ടില്‍ നിന്നും രാവിലെ സ്‌കൂളില്‍ പോകുവാനായി ഇറങ്ങിയ 15, 13 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് അല്‍ഫാം തിന്നുവാനുള്ള മോഹം ഉദിച്ചത്.  ഇതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ എത്തുകയും അല്‍ഫാം കഴിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരമായി സ്‌കൂളില്‍ എത്തുന്ന കുട്ടികളെ കാണത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരോട് വിവരം അന്വേഷിച്ചു.
കുട്ടികള്‍ സ്‌കൂളില്‍ എത്താത്തിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം ഭാഗത്തേയ്ക്കുള്ള ബസില്‍ ഇരുവരും കയറി.   ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെടുകയും ചെയ്തു. ബസ് കടന്ന് പോകുന്ന ബാലഗ്രാമില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനെ തുടര്‍ന്ന് ഇറങ്ങിയെങ്കിലും കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന പേടിയില്‍ തുടര്‍ന്ന് സഞ്ചരിക്കുകയും ചെയ്തു. നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍ കയറി സഞ്ചരിക്കുകയും മൈലാടുംപാറയില്‍ വെച്ച് നെടുങ്കണ്ടം പോലീസ് പിടികൂടി. പോലീസ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും മാതാപിതാക്കള്‍ക്കൊപ്പം സ്വദേശത്തേയ്ക്ക് മടക്കി അയച്ചു.
Previous Post Next Post