നാളെ ഏഷ്യാനെറ്റ് ന്യൂസിലേക്ക് സംയുക്ത ട്രേഡ്‌ യൂണിയൻ മാർച്ച്.







തിരുവനന്തപുരം :പണിമുടക്കിയ തൊഴിലാളികളെ മോശമായി ആക്ഷേപിക്കുകയും സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യസഭാകക്ഷി നേതാവുമായ ഏളമരം കരിമിനെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ്ചാനൽ ഓഫീസിന് മുന്നിൽ തൊഴിലാളികൾ നാളെ പ്രതിഷേധം സംഘടിപ്പിക്കും.

സംയുക്തമായി ടേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തിൽ മാർച്ച് 28 ന് രാത്രി 8 ന് ഏഷ്യാനെറ്റ് ന്യൂസ്ചാനൽ നടത്തിയ ചർച്ച നയിച്ച ചീഫ് റിപ്പോർട്ടർ വിനു വി ജോൺ പണിമുടക്കിയ തൊഴിലാളികളെ അടച്ച് മോശമായി ആക്ഷേപിക്കുകയും സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യസഭാകക്ഷി നേതാവുമായ ഏളമരം കരിമിനെ അപകീർത്തിപ്പെടുത്തുകയും ചെയ്തത്തിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിക്കുന്നത് .

 ഏഷ്യാനെറ്റിന്റെ ഈ നടപടിയിൽ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അറിയിച്ചു.


Previous Post Next Post