അമ്മയുടെ പരിചയക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.രണ്ട് യുവാക്കൾ പിടിയിൽ

കൊല്ലം/ അഞ്ചലിൽ യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലത്ത് അറസ്റ്റിലായി. മണിയാര്‍ കേളന്‍കാവ് ആര്‍പിഎല്‍ ബ്ലോക്ക് ഒന്നില്‍ സുജിത് (28), ബ്രാവോ എന്നറിയപ്പെടുന്ന പ്രവീണ്‍ (19) എന്നിവരെ സംഭവുമായി ബന്ധപ്പെട്ട് ഏരൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
സുജിത്ത് അമ്മയുടെ പരിചയക്കാരിയായ യുവതിയോട് സ്‌നേഹം നടിച്ച് നഗ്ന ചിത്രങ്ങള്‍ എടുക്കുകയും പിന്നിട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ലോഡ്ജ് മുറിയില്‍ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. സുജിത്ത് ഈ വിവരങ്ങൾ പ്രവീണിനോട് പറയുകയും സംഭവം പുറത്ത് പറയാതിരിക്കാൻ പ്രവീണ്‍ യുവതിയോട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു

ഇതേ തുടർന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. ഏരൂര്‍ എസ്.എച്ച്.ഒ. പ്രതാപചന്ദ്രന്‍, എസ്.ഐ. ശരലാല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബീഷ്, അരുണ്‍, അനീഷ്മോന്‍, അനിമോന്‍, ബിജു, താജുദ്ദീന്‍ എന്നിവര്‍ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടുന്നത്.
Previous Post Next Post