ഒരേ സമയം ഒന്നിലേറെ യുവതികളുമായി അടുപ്പം; ചതിക്കുഴിയില്‍ വീഴ്‌ത്തിയ ശേഷം മതപരിവര്‍ത്തനം; മുഹമ്മദ് സെയ്ദ് അറസ്‌റ്റിൽ


  




   
ചെന്നൈ : പ്രണയം നടിച്ച്‌ യുവതികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

26 കാരനായ മുഹമ്മദ് സെയ്ദ് ആണ് അറസ്റ്റിലായത്. 20 ഓളം പെണ്‍കുട്ടികളെയാണ് ഇയാള്‍ പ്രണയം നടിച്ച്‌ പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്.

ഇയാളുടെ ചതിയില്‍ അകപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്‍സ്റ്റഗ്രാമിലൂടെ ആരംഭിച്ച സൗഹൃദം പ്രണയമായി വളരുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കിയ ശേഷം വിവിധയിടങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ചു. സിനിമയില്‍ അവസരം വാങ്ങി നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നതായും യുവതിയുടെ പരാതിയില്‍ ഉണ്ട്.

മുഹമ്മദിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ യുവതി ഒരു ദിവസം ഫോണ്‍ പരിശോധിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. നിരവധി സ്ത്രീകളുമായി ഇയാള്‍ അശ്ലീല സംഭാഷണം നടത്തിയതായി പെണ്‍കുട്ടി കണ്ടെത്തി. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടും പരാതിയ്‌ക്കൊപ്പം പെണ്‍കുട്ടി ഹാജരാക്കിയിട്ടുണ്ട്.

ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഇതെല്ലാം സത്യമാണെന്ന് പോലീസിന് വ്യക്തമായി. മാത്രമല്ല നിരവധി യുവതികളുടെ നഗ്‌ന ചിത്രങ്ങളും ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ ഹോട്ടല്‍ മുറികളില്‍ എത്തിച്ചാണ് പീഡിപ്പിക്കാറുള്ളത്. ഇതിനായി ഇതുവരെ ഇയാള്‍ നൂറോളം മുറികള്‍ എടുത്തിട്ടുണ്ട്. ചതിയില്‍ വീഴുന്ന പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി ഇയാള്‍ വിദേശത്തേക്ക് കടത്തുകയോ, മറ്റുള്ളവര്‍ക്ക് കാഴ്ചവയ്‌ക്കുകയോ ആണ് ചെയ്യാറെന്നും പോലീസ് പറഞ്ഞു.

 
Previous Post Next Post