കൃഷിക്കാരെ വഞ്ചിച്ചു : കേരള സർക്കാരിന് പി.സി. തോമസിന്റെ വക്കീൽ നോട്ടീസ്







കോട്ടയം : കൃഷിക്കാരെ വഞ്ചിച്ചെന്ന് ആരോപിച്ച് കേരള സർക്കാരിന് പി.സി. തോമസിന്റെ വക്കീൽ നോട്ടീസ്.

കേരള ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നടത്തിയ പ്രസംഗത്തിൽ, റബർ, കാപ്പി, തേയില, എന്നിവ "പ്ലാ൯റ്റേഷ൯" ആണെന്ന് പറഞ്ഞത് അവയെ "കൃഷി"യുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതായി വരുന്നത് വെച്ചുകൊണ്ട് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി സി തോമസ് കേരള സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ചു.

ഇവയെല്ലാം "കൃഷി" ആണെന്നും, അവ കൃഷി ചെയ്ത ഭൂമി "കൃഷി ഭൂമി"യാണെന്നും, വ്യക്തമാക്കിക്കൊണ്ട് വേണ്ട തിരുത്തലുകൾ പത്തുദിവസത്തിനകം നടത്തിയില്ലെങ്കിൽ, കേരള സർക്കാരിനെതിരെ കേസ് കൊടുക്കുമെന്ന് നോട്ടീസിൽ പറയുന്നു. ഇവ കൃൃഷി ചെയ്ത ഭൂമി ഈടുവെച്ച് കടമെടുത്ത കർഷകർക്കെതിരെ (റബർ, കാപ്പി, തേയില, ഏലം, എന്നിവ കൃഷി ചെയ്യുന്നവർ) കേരളസർക്കാർ നീങ്ങരുതെന്ന് തോമസ് ആവശ്യപ്പെട്ടു.

സർഫാസി നിയമം പോലെ മറ്റു പല നിയമങ്ങളുടേയും പ്രയോജനം കർഷകർ എന്ന നിലയിലും കൃഷിഭൂമി എന്ന നിലയിലും ഈ കൃഷികൾ ചെയ്യുന്നവർക്ക് ലഭ്യമാക്കണമെന്നും അതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും  സർക്കാരിനോട് തോമസ് ആവശ്യപ്പെട്ടു. .

Previous Post Next Post