ബസ് ഉടമകളെ ചർച്ചയ്ക്കു വിളിച്ചില്ല; ജനങ്ങളെ വലച്ച് ബസ് സമരം തുടരുന്നു




തിരുവനന്തപുരം :  ബുധനാഴ്ച അർധരാത്രി ആരംഭിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം യാത്രക്കാരെ വലച്ചു. ബസ് ഉടമകളെ ഇതുവരെ സർക്കാർ ചർച്ചയ്ക്കു വിളിച്ചിട്ടില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നു ബസ് ഉടമ സംയുക്ത സമിതി ജനറൽ കൺവീനർ ടി.ഗോപിനാഥൻ പറഞ്ഞു. അതേസമയം, ബസ് ചാർജ് വർധന പ്രഖ്യാപിച്ചിരിക്കെ സ്വകാര്യബസ് ഉടമകളുടെ സമരം അനാവശ്യമാണെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് മിനിമം ചാർജിന്റെ പകുതിയാക്കി ഉയർത്തുക, കോവിഡ് കാലത്തെ ടാക്സ് ഒഴിവാക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. തിരുവനന്തപുരം സിറ്റിയിൽ സ്പെഷൽ പെർമിറ്റുള്ള ചില ബസുകൾ സർവീസ് നടത്തിയത് ഒഴികെ സംസ്ഥാനത്ത് ഇന്നലെ സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. പല ജില്ലകളിലും കെഎസ്ആർടിസിക്ക് അധിക സർവീസുകൾ നടത്താനും സാധിച്ചില്ല. ഇതോടെ യാത്രക്കാർ ദുരിതത്തിലായി.


Previous Post Next Post