കൊവിഡ് ടെസ്റ്റ് നടത്താനല്ലാതെ ആരും വീടിന് പുറത്തിറങ്ങരുത്; ഷാങ്ഹായ് നഗരത്തില്‍ ലോക്ക്ഡൗണ്‍




 ഷാങ്ഹായ് : ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ വീണ്ടും കോവിഡ് വ്യാപനം. ഇതേത്തുടര്‍ന്ന് അധികൃതര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ തീരദേശ നഗരമായ ഷാങ്ഹായിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് ടെസ്റ്റ് നടത്താനല്ലാതെ ആരും വീടിന് പുറത്തിറങ്ങരുത് എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

4,477പേര്‍ക്കാണ് ഷാങ്ഹായിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഷാങ്ഹായ് സ്റ്റോക് എക്സ്ചേഞ്ച് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന പുഡോങ് ജില്ലയിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സായാഹ്ന നടത്തത്തിന് പുറത്തിറങ്ങാന്‍ പാടില്ല, ഒത്തുചേരലുകള്‍ പാടില്ല എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഷാങ്ഹായ് നഗരത്തിലെ എല്ലാ താമസക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനാണ് അധികൃതര്‍ ആലോചിക്കുന്നതെന്നും സൂചനയുണ്ട്. വീടുകളുടെ റെസ്സിലും മതിര്‍ക്കെട്ടിനകത്തും നടക്കാന്‍ ജനങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. അവശ്യ സാധനങ്ങളും മരുന്നുകളും മറ്റും അധികൃതര്‍ എത്തിച്ചുനല്‍കും.

ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍, ജനങ്ങളെ സഹായിക്കാനായി നികുതി ഒഴിവാക്കലുകള്‍, വാടക തീയതികള്‍ നീട്ടിക്കൊടുക്കല്‍, ചെറുകിട ബിസിനസുകാര്‍ക്ക് വായ്പകള്‍ നല്‍കല്‍ തുടങ്ങിയ സാമ്പത്തിക സഹായങ്ങളും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


Previous Post Next Post