ചേന്നംപള്ളി കവലയിലും ഇനി ഹൈമാസ് ലൈറ്റ് തെളിയും ഉൽഘാടനം ഒരാഴ്ച്ചക്കകം നാട്ടുകാരുടെ ആവശ്യം പ്രാവർത്തികമാക്കി പാമ്പാടി ഗ്രാമപഞ്ചായത്ത്

പാമ്പാടി : ചേന്നംപള്ളി കവലയിലും ഹൈമാസ് ലൈറ്റ്  തെളിയും  രാത്രി കാലങ്ങളിൽ വെളിച്ച കുറവും കൊടും വളവും ഉള്ള ചേന്നംപള്ളി വളവിൽ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട് അതിനൊരു പരിഹാരം ആകും ഈ ഹൈമാസ് ലൈറ്റ്  
പാമ്പാടി ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്നുള്ള പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്തoഗം അനീഷ് പന്താക്കൻ്റെയും വാർഡ്‌ മെംബർ അനീഷ് PV യുടെയും ശ്രമഫലമായാണ് ചേന്നം പള്ളി കവലയിൽ ഹൈമാസ് ലൈറ്റ് തെളിയുന്നത്  ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽ വിവിധ വാർഡുകളിൽ 4 ലൈറ്റുകളാണ് തെളിയുന്നത്  തൊട്ടടുത്ത ദിവസം  വിവിധ വാർഡുകളിലെ സ്വിച്ച് ഓൺ കർമ്മം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ KM രാധാകൃഷ്ണൻ നിർവ്വഹിക്കും
ചേന്നം പള്ളിയിലെ ഓട്ടോ തൊഴിലാളികളുടെയും ജനങ്ങളുടെയും ചിരകാല സ്വപ്നമായിരുന്നു ഹൈമാസ്  ലൈറ്റ്
Previous Post Next Post