മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു; ചാവേറായി പൊട്ടിത്തെറിച്ചു, മരിച്ചത് മലപ്പുറം സ്വദേശി




ന്യൂഡല്‍ഹി: മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് - ഖൊറാസാൻ പ്രവിശ്യയുടെ മുഖപത്രമായ 'വോയിസ് ഓഫ് ഖൊറാസന്‍' ആണ് ഈ വാർത്ത പുറത്തുവിട്ടത്. 

കേരളത്തിൽ നിന്നുള്ള എംടെക് വിദ്യാർത്ഥിയായ നജീബ് അൽ ഹിന്ദി എന്ന 23 വയസ്സുകാരൻ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചാവേര്‍ അക്രമണത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് കൊല്ലപ്പെട്ടതെന്നാണ് വിവരം. 
കേരളത്തില്‍ നിന്ന് നജീബ് അഫ്ഗാനിസ്താനില്‍ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പാകിസ്താന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തില്‍ പങ്കെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. 

മലപ്പുറം സ്വദേശിയായ നജീബിനെ 2017 ഓഗസ്റ്റ് 15 മുതലാണ് കാണാതെയാകുന്നത്.2017 ഓഗസ്റ്റ് 16-ന് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് EK-525 വിമാനത്തിൽ നജീബ് ദുബായിലേക്ക് പോയി, അവിടെ നിന്ന് സിറിയ/ഇറാഖ് എന്നിവിടങ്ങളിലേക്ക് പോയതായാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

 "ലക്ഷ്യസ്ഥാനത്ത്" എത്തിയെന്നും ആരും തന്നെ അന്വേഷിക്കാൻ ശ്രമിക്കരുതെന്നും പറഞ്ഞ് നജീബ് അമ്മയ്ക്ക് ടെലിഗ്രാം ആപ്പിൽ ഒക്ടോബർ 17ന് സന്ദേശം അയച്ചതായും പറയപ്പെടുന്നു.


 
Previous Post Next Post