തീവെട്ടിക്കൊള്ള വീണ്ടും തുടങ്ങി; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി


 


ന്യൂഡൽഹി : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിച്ചു.

അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച്‌ അടിവെച്ച്‌ ഉയരുകയാണ്.
എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോള്‍ കമ്പനികൾക്കാണ്. 

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുന്നത്.
 ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് ക്രൂഡോയിൽ വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. 




Previous Post Next Post