ഏറ്റുമാനൂർ ഉത്സവം ; ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി








കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസരങ്ങളിലും പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

 ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഏറ്റുമാനൂർ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടും, പുതിയതായി പണിയുന്ന ബൈപാസ് റോഡും ഉപയോഗിക്കാം

പ്രധാന ഉത്സവദിനമായ ഏഴരപ്പൊന്നാന ദർശനം നടക്കുന്ന നാളെ ഭക്തജനങ്ങളെ ക്ഷേത്ര മൈതാനത്തു നിന്നും ക്യു ആയി പടിഞ്ഞാറേ നടവഴി ചുറ്റമ്പലത്തിന് ഉള്ളിൽ പ്രവേശിപ്പിക്കും. 
ദർശനത്തിനുശേഷം കൃഷ്ണൻ കോവിൽ വഴി പുറത്തേക്ക് ഇറങ്ങാം.
വാഹനങ്ങൾ എം സി റോഡിൽ നിന്നും (പടിഞ്ഞാറെ ഗോപുരത്തിങ്കൽ) കയറി കോവിൽ പാടം റോഡ് വഴി പേരൂർ ജംഗ്ഷനിലേക്ക് പോകാം.

പേരൂർ ജംഗ്ഷനിൽ നിന്നും എം.സി റോഡിലേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. 
റോഡ് ഉത്സവത്തോടനുബന്ധിച്ച് വൺവേ ആക്കിയിരിക്കുകയാണ്.

നാളെ രാവിലെ 10 മണി മുതൽ വാഹനങ്ങൾക്ക് ക്ഷേത്രമൈതാനത്ത് പാർക്കിംഗ് അനുവദിക്കില്ല.


Previous Post Next Post