ഓട്ടോയിൽ നിന്നും തെറിച്ചു വീണു രണ്ടുവസ്സുകാരിക്ക് ദാരുണാന്ത്യം



പത്തനംതിട്ട :പെരുനാട് കാവനാലിന് സമീപം ഓട്ടോയിൽ നിന്നും തെറിച്ചു വീണു രണ്ടുവസ്സുകാരിക്ക് ദാരുണാന്ത്യം. മാടമൺ കക്കാട് വീട്ടിൽ സജിത്തിന്റെ മകൾ ദക്ഷാ സജിത്ത് (2) ആണ് മരണപ്പെട്ടത്. കാവനാൽ മഹാദേവ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മാടങ്ങവേ ഇന്നു രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. അമ്മ സൂര്യക്കും വല്യമ്മക്കും ഒപ്പം യാത്ര ചെയ്യവേ ഓട്ടോ കല്ലിൽ തട്ടി മറിയുകയായിരുന്നു.


സൈഡിൽ ഇരുന്ന ഇരുവരും തെറിച്ചു റോഡിലേക്ക് വീഴുകയാണ് ഉണ്ടായത്. വീഴ്ചയിൽ കുഞ്ഞിന്റെ  തലയ്ക്ക് പരിക്കേക്കുകയും തൽക്ഷണം മരണപ്പെടുകയുമായിരുന്നു. അമ്മയെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുനൽകി. അച്ഛൻ സജിത്ത് ആർമി ഓഫീസറാണ്. മരിച്ച ദക്ഷ ഇവരുടെ ഏക മകളാണ്. സംസ്കാരം പിന്നീട്.
Previous Post Next Post