ചെങ്ങന്നൂർ മുണ്ടൻകാവ് കോടിയാട്ട്കര ഭാഗത്ത് അസ്ഥികൂടം കണ്ടെത്തി

 ചിത്രം : പ്രതീകാത്മകം 

ചെങ്ങന്നൂർ മുണ്ടൻകാവ് കോടിയാട്ട്കര ഭാഗത്ത് റെയിൽവേ ട്രാക്കിന് സമീപം  പാടത്ത് അസ്ഥികൂടം കണ്ടെത്തി.
ഇന്ന് വൈകിട്ട് 6 മണിയോടെ പാടത്ത് പുല്ല് ചെത്താനെത്തിയ സ്ത്രീകളാണ് അസ്ഥികൂടം ആദ്യം കണ്ടത്. 
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി. 
നാളെ മറ്റ് നടപടികൾ സ്വീകരിക്കും. 
അസ്ഥികൂടം ആരുടെയെന്ന് കണ്ടെത്താനുള്ള ശ്രമവും ഉണ്ടാവും. 

ഇതിനായി സമീപ പ്രദേശങ്ങളിൽ നിന്നും അടുത്തയിടെ കാണാതായവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്.
Previous Post Next Post