യുക്രൈനിലെ യുദ്ധ മേഖലയിൽ നിന്നും കൂടുതൽ മലയാളികൾ കൊച്ചിയിലെത്തി





കൊച്ചി :  യുക്രൈനിലെ യുദ്ധ മേഖലയിൽ നിന്നും കൂടുതൽ മലയാളികൾ കൊച്ചിയിലെത്തി.

165 വിദ്യാർഥികൾ അടക്കം 180 പേർ ഇന്നലെ രാത്രി ചാർട്ടേഡ് വിമാനത്തിൽ മാത്രം കൊച്ചിയിലെത്തി.  

മലയാളി യുവാവും ഭാര്യയായ യുക്രേനിയൻ യുവതിയും ഇവരുടെ കുഞ്ഞും യാത്രാ സംഘത്തിലുണ്ടായിരുന്നു.

യുദ്ധം രൂക്ഷമായ സുമിയിൽ നിന്നുള്ള 172 പേരും ഗാർക്കീ വിൽ നിന്നെത്തിയ എട്ടു പേരും ഉൾപ്പെടെ 180 പേരാണ് ഇന്നലെ രാത്രിയോടെ ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തിയത്. 

യുദ്ധഭൂമിയിൽ നിന്നെത്തിയ നാൽപ്പത്തിയൊന്ന് പേർ മറ്റ് വിമാനങ്ങളിലായും ഇന്നലെ കൊച്ചിയിലെത്തി. 

അവസാന ദിവസങ്ങളിൽ യുദ്ധം രൂക്ഷമായത് പ്രയാസങ്ങളുണ്ടാക്കിയെങ്കിലും നാട്ടിലെത്തിയത് ആശ്വാസമായതായി വിദ്യാർഥികൾ പ്രതികരിച്ചു.


أحدث أقدم