മന്നമില്ലാത്ത ചരിത്ര പ്രദർശനം; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്








കോട്ടയം : മന്നത്തെ ഒഴിവാക്കി  സി പി എമ്മിൻ്റെ ചരിത്ര പ്രദർശനം, രൂക്ഷ വിമർശനവുമായി എൻഎസ്എസ്.  

സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി തയാറാക്കിയിട്ടുള്ള ചരിത്ര പ്രദർശനത്തിൽ ആണ് ഭാരതകേസരി മന്നത്ത് പത്മനാഭൻ ഇല്ലാത്തത്. മറ്റുള്ളവരയൊക്കെ ആദരവോടെ അണിനിരത്തിയിരിക്കെ മന്നം മാത്രം ഒഴിവാക്കപ്പെട്ടതാണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്.

രാഷ്ട്രീയപ്പാർട്ടികൾ മന്നത്തു പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുന്നു. മറ്റ് ചിലപ്പോൾ മാറ്റിവയ്ക്കുകയും ചെയ്യുന്നു. 
അത് അവരുടെ താല്ക്കാലിക രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മാത്രമാണെന്ന്
 എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ഇവരുടെ കുത്സിത നീക്കങ്ങളൊക്കെ സമുദായവും സമൂഹവും യഥാസമയം തിരിച്ചറിയുന്നുണ്ട് എന്നു മനസ്സിലാക്കിയാൽ മതി.
മന്നമോ എസ് എസ് എസോ രാഷ്ട്രീയനേട്ടത്തിനുവേണ്ടിയുള്ള നിലപാടുകൾ ഒരിക്കലും സ്വീകരിച്ചിട്ടില്ല

വിമോചനസമരത്തിന് മന്നം നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുർഭരണത്തിന് എതിരെയും സാമൂഹ്യനീതിക്കുവേണ്ടിയും ആയിരുന്നു
അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണന്നും എൻ എസ് എസ് ജന.സെക്രട്ടറി ജി സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.


Previous Post Next Post