'കണ്ടക്ടര്‍ ഉത്തരവാദിത്തം നിറവേറ്റിയില്ല', പ്രശ്‌നത്തെ ഗൗരവമായി കാണും; എംഡിയോട് റിപ്പോര്‍ട്ട് തേടിയതായി ഗതാഗതമന്ത്രി




കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ എംഡിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ഗതാഗതമന്ത്രി ആന്റണി രാജു. 

എംഡിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടക്ടര്‍ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നാണ് മനസിലാവുന്നത്. പ്രശ്‌നത്തെ ഗൗരവമായി എടുക്കുമെന്നും അധ്യാപികയെ നേരിട്ട് വിളിച്ച് പിന്തുണ അറിയിക്കുമെന്നും ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

കെഎസ്ആര്‍ടി ബസില്‍ തനിക്ക് നേരെ മോശമായി പെരുമാറിയ സഹയാത്രികനെതിരെ പരാതിപ്പെട്ടപ്പോള്‍ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നും കോഴിക്കോട് സ്വദേശിനായ അധ്യാപിക പരാതി പറഞ്ഞതിന്റ അടിസ്ഥാനത്തിൽ ആണ് മന്ത്രിയുടെ ഇടപെടൽ.
Previous Post Next Post