പ്രതിപക്ഷ നിരയിൽ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എം കെ സ്റ്റാലിനെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി








മധുര(തമിഴ്നാട്) : രാജ്യത്തെ ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി തമിഴ്‌നാട്ടിലെ എം കെ സ്റ്റാലിനാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവാണ് സ്റ്റാലിൻ. അദ്ദേഹം മുൻകൈയെടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു

മധുരയിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി. ബിജെപിക്കെതിരായ തമിഴ്‌നാടിന്റെ പ്രതിരോധം രാജ്യത്തിന് മാതൃകയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബദൽ നേതാവ് പ്രതിപക്ഷ നിരയിൽ നിന്നുയർന്നു വരണമെന്നും യെച്ചൂരി പരഞ്ഞു


മോദി സർക്കാരും പരാജയപ്പെടും. ഒരു മതേതര ജനാധിപത്യ സർക്കാർ രാജ്യം ഭരിക്കും. ഡിഎംകെ തമിഴ്‌നാട്ടിൽ ബിജെപിയെയും അണ്ണാഡിഎംകെയെയും പരാജയപ്പെടുത്തിയതുപോലെ യുപിയിൽ സമാജ് വാദി പാർട്ടിയും ബീഹാറിൽ ആർ ജെ ഡിയും ബിജെപിയെ പരാജയപ്പെടുത്തുമെന്നും യെച്ചൂരി പറഞ്ഞു
 .
Previous Post Next Post