രാവിലെ നടക്കാന്‍ ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു





പ്രതീകാത്മക ചിത്രം

ചിന്നക്കനാല്‍ ( ഇടുക്കി) : വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ വലയുന്ന സംസ്ഥാനത്ത് മറ്റൊരു കാട്ടാന ആക്രമണം കൂടി. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. ഇടുക്കി സൂര്യനെല്ലി കൃപാഭവനില്‍ ബാബു(60) ആണ് മരിച്ചത്. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലാണ് സംഭവം.

രാവിലെ നടക്കാന്‍ ഇറങ്ങിയ ബാബു വീടിനു സമീപം വച്ചു തന്നെ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. നേരം പുലര്‍ന്നുവരുന്ന സമയം ആയതിനാല്‍ കാട്ടാന നില്‍ക്കുന്നത് ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. വന്യമൃഗങ്ങളുടെ ആക്രമണം സംസ്ഥാനത്തു പെരുകിയിരിക്കുകയാണ്. കാട്ടുപന്നിയുടെയും കാട്ടാനയുടെയും ആക്രമണങ്ങള്‍ ദിനം പ്രതി അരങ്ങേറുകയാണ്.

അതിനിടയിലാണ് പുലിയും കടുവയും ഭീതി പരത്തി എത്തുന്നത്. വന്യമൃഗശല്യത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ മുറവിളിക്കു പലപ്പോഴും ഫലമില്ലാത്ത അവസ്ഥയാണ്. വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്. വെള്ളവും മറ്റും തേടിയാണ് ഇവ ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നത്.
Previous Post Next Post