കെ.റെയിൽ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരമില്ല, ഭാവിയിലും യാതൊരു സാധ്യതയും കാണുന്നില്ല: കേന്ദ്രമന്ത്രി വി.മുരളീധരൻ


പദ്ധതിക്കായി സ്ഥലമേറ്റെടുക്കാൻ അനുമതി നൽകിയില്ല.
കേന്ദ്രാനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്.
ഡിപിആർ ഉണ്ടാക്കാനുള്ള അനുമതി മാത്രമാണ് കേന്ദ്രം നൽകിയത്. കല്ലിടാൻ ആര് പറഞ്ഞു ?
തുടർഭരണം എന്നാൽ എന്തും ചെയ്യാനുള്ള അനുമതി എന്ന് ധരിച്ചിരിക്കുന്നു.
കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ പോലീസ് നടപടി കാടത്തമാണ്.
മുഖ്യമന്ത്രി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത്.
സ്ത്രീകൾക്ക് വേണ്ടി ശബരിമലയിൽ പ്രശ്നമുണ്ടാക്കിയവരാണ് ഇപ്പോള്‍ സ്ത്രീകളെ വലിച്ചിഴയ്ക്കുന്നത്.
അതിക്രമം നടത്തിയ പോലീസുകാർക്കെതിരെ എന്ത് നടപടി എടുത്തു.
ഉന്നതരുമായി നടത്തുന്ന സല്ലാപത്തെയാണ് മുഖ്യമന്ത്രി ജനങ്ങളുമായുള്ള സംവാദം എന്ന് പറയുന്നതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
ജനങ്ങളുടെ നെഞ്ചിൽ ചവിട്ടി പദ്ധതി നടപ്പാക്കാൻ ബിജെപി അനുവദിക്കില്ല.
കല്ല് പിഴുതുമാറ്റുമെന്ന് പറഞ്ഞ കോൺഗ്രസ്സ് എവിടെയാണ് ?
Previous Post Next Post