കോവിഡ് വന്നാൽ അവധിയില്ല; വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് സർക്കാർ ഉത്തരവ്



തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പോസിറ്റീവായി വീട്ടിൽ കഴിയുന്ന ജീവനക്കാർ ഇനി മുതൽ വീട്ടിലിരുന്നു ജോലി ചെയ്യണമെന്നു സർക്കാർ ഉത്തരവ്. 

ഇതുവരെ കോവിഡ് ബാധിതർക്കെല്ലാം പ്രത്യേക അവധി അനുവദിച്ചിരുന്നു. ഇത് ഒഴിവാക്കി വീട്ടിലിരുന്ന് ജോലി ചെയ്യാൻ സൗകര്യമുള്ളവർക്കെല്ലാം ഏഴ് ദിവസം ‘വർക്ക് ഫ്രം ഹോം’ അനുമതി നൽകാമെന്നാണ് പുതിയ ഉത്തരവ്.

വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയാത്ത കോവിഡ് ബാധിതർക്ക് അവധി ദിവസങ്ങൾ ഉൾപ്പെടെ 5 ദിവസം പ്രത്യേക ലീവ് അനുവദിക്കാം. 5 ദിവസം കഴിഞ്ഞ് ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആയാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഓഫിസിൽ ഹാജരാകണം. നെഗറ്റീവ് ആയില്ലെങ്കിൽ അടുത്ത രണ്ടു ദിവസം അർഹമായ മറ്റ് ലീവ് എടുക്കാം. അതിനു ശേഷം ഓഫിസിൽ ഹാജരാകണം. 

സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കെല്ലാം ഉത്തരവ് ബാധകമാണ്.


Previous Post Next Post