സംഘർഷം ഒത്തുതീർക്കാനെത്തിയ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി





തിരുവനന്തപുരം : ആറ്റിങ്ങലിൽ സംഘര്‍ഷം ഒത്തുതീര്‍ക്കാനെത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി. ആറ്റിങ്ങല്‍ കുഴിമുക്ക് കുഴിയില്‍വീട്ടില്‍ അരുണ്‍രാജാണ് ഇത് സംബന്ധിച്ച് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി.ക്ക് പരാതി നല്കിയിട്ടുളളത്. 

 കച്ചേരിനടയ്ക്ക് സമീപം ചിറയിന്‍കീഴ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനുമുന്നില്‍ ഞായറാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷം തടയാനെത്തിയ അരുണ്‍രാജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും എസ്.ഐ.യുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി.

തിങ്കളാഴ്ച രാവിലെ സ്റ്റേഷനിുല്‍ പരാതിപ്പെടാനെത്തിയപ്പോള്‍ ഇയാളെയും അമ്മയെയും പോലീസ് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു. മര്‍ദ്ദനമേറ്റ അരുണ്‍രാജ് വലിയകുന്ന് താലൂക്കാശുപത്രിയില്‍ ചികിത്സതേടി. പരാതി ലഭിച്ചിട്ടുണ്ടെന്നും കേസ് വിശദമായി അന്വേഷിക്കുമെന്നും ഡി.വൈ.എസ്.പി. സുനീഷ്ബാബു പറഞ്ഞു.


Previous Post Next Post