'നീ അംബാനിയല്ലേ', എന്നാ പൊക്കോ...'; ബൈക്കിലെത്തിയ യുവാവിനെ തടഞ്ഞ് സമരാനുകൂലികള്‍


 
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
 

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന് എതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണമാണ്. 

പലയിടത്തും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  അടിയന്തിര ആവശ്യങ്ങൾക്കായി നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞത് പലയിടത്തും പ്രതിഷേധത്തിനിടയാക്കി. തിരുവനന്തപുരത്ത് മജിസ്ട്രേറ്റ് പോലും പണിമുടക്ക് അനുകൂലികളുടെ വഴിതടയലിൽ കുടുങ്ങി.

കാസര്‍കോട് സമരാനുകൂലികള്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. ബൈക്കിലെത്തിയ യാത്രക്കാരനെ തടയുന്നതിന്റെയും വാക്കു തര്‍ക്കമുണ്ടാകുന്നതിന്റെ വീഡിയോ പുറത്തുവന്നു. ബൈക്ക് തടഞ്ഞുവച്ച പ്രവര്‍ത്തകര്‍, 'നീ പോകേണ്ട' എന്ന് പറയുന്നത് വീഡിയോയില്‍ കാണാം.
Previous Post Next Post