പാലരുവി എക്സൈസ് നാളെ മുതൽ പുതിയ സമയക്രമത്തിൽ






കൊച്ചി :കോട്ടയം മുതൽ പാലക്കാട് വരെയുള്ള പാലരുവിയുടെ സമയം റെയിൽവേ പരിഷ്കരിച്ചു. എറണാകുളം ഔട്ടറിൽ കഴിഞ്ഞ അഞ്ചുവർഷമായി അനാവശ്യമായി പിടിച്ചിടുന്നതിന് ഇതോടെ മോചനമായി. ഇന്ന് രാത്രി തിരുനെൽവേലിയിൽ നിന്നെടുക്കുന്ന പാലരുവി പുതുക്കിയ സമയക്രമത്തിലാണ് യാത്ര ആരംഭിക്കുന്നത്.

എല്ലാ ദിവസവും 08 45 ന് എറണാകുളം സ്റ്റേഷൻ ഔട്ടറിൽ എത്തുന്ന പാലരുവിയ്ക്ക് എറണാകുളം ടൗണിലെ സമയം ഇതുവരെ 09 25 ആയിരുന്നു. 08 50 എന്ന സമയമാറ്റം നടപ്പാക്കുന്നതോടെ ഈ ട്രെയിനിൽ തൃശൂർ, പാലക്കാട് എത്തിച്ചേരേണ്ട ദീർഘ ദൂരയാത്രക്കാർക്ക് വളരെയേറെ പ്രയോജനകരമാകും.

2017ഏപ്രിലാണ് പാലരുവി എന്ന പേരിൽ ട്രെയിൻ നമ്പർ 16791 സർവീസ് ആരംഭിക്കുന്നത്. ആദ്യം പുനലൂർ മുതൽ പാലക്കാട് വരെയായിരുന്ന പാലരുവി 2018 ജൂലൈ 9 ന് തിരുനെൽവേലി വരെ നീട്ടുകയായിരുന്നു. 2019 സെപ്റ്റംബറിലാണ് സ്ലീപ്പർ കോച്ചുകൾ ഈ ട്രെയിനിൽ അനുവദിക്കുന്നത്. ജനറൽ കോച്ചുകൾ മാത്രമായിരുന്നു പാലരുവിയിൽ ആദ്യം ഉണ്ടായിരുന്നത്.

തിരുനെൽവേലിയിൽ നിന്ന് ആദ്യം ട്രെയിൻ ആരംഭിച്ചിരുന്നത് രാത്രി 10.45 ന് ആയിരുന്നു. പിന്നീട് ട്രെയിൻ സമയം 11.20 ലേയ്ക്ക് മാറ്റിയപ്പോളും പല സ്റ്റേഷനുകളിലും സമയത്തിലും നേരത്തെ എത്തുന്നുണ്ട്.

യാത്ര ആരംഭിച്ച ശേഷം അഞ്ച് വർഷത്തിനിടെ അധികമായി ഉണ്ടായിരുന്ന 40 മിനിറ്റ് ഇടയ്ക്ക് ഒഴിവാക്കിയിട്ടുണ്ട്. എത്തിച്ചേരേണ്ട സമയത്തിലും അധികമായി തിരുനെൽവേലി മുതൽ പാലക്കാട് വരെ ആകെ ഒരു രണ്ടുമണിക്കൂറിലേറെ പല സ്റ്റേഷനിലുമായി പുതിയ സമയമാറ്റത്തിന് ശേഷവും അധികമായി കിടപ്പുണ്ട്. 

എല്ലാ ദിവസവും കൊല്ലം ജംഗ്ഷനിൽ നാല് മണിക്ക് എത്തിച്ചേരുന്ന പാലരുവിയുടെ പുറപ്പെടേണ്ട സമയം അഞ്ചുമണിയാണ്. ഈ സമയത്തിൽ യാതൊരു വ്യത്യാസവും വരുത്താതെയാണ് നാളെ കോട്ടയം മുതൽ പാലക്കാട് വരെ മാത്രം ട്രെയിൻ സമയം പുനക്രമീകരിച്ചത്. 

കോട്ടയം യാത്രക്കാർക്ക് പുതിയ സമയ മാറ്റത്തിലൂടെ ലഭിക്കുന്ന നേട്ടം

▪️കോഴിക്കോട് ഭാഗത്തേയ്ക്ക് ഉച്ചയ്ക്ക് മുമ്പ് എത്തേണ്ട യാത്രക്കാർക്ക് ഈ ട്രെയിനിൽ ആലുവ സ്റ്റേഷനിൽ ഇറങ്ങിയാൽ എറണാകുളം ജംഗ്ഷനിൽ നിന്ന് 09 17 ന് എടുക്കുന്ന ജനശതാബ്ദിയിൽ യാത്ര ചെയ്യാം

▪️ ബാംഗ്ലൂർ വരെ പോകേണ്ട യാത്രക്കാർക്ക് പാലരുവിയിൽ ആലുവയിൽ ഇറങ്ങിയാൽ എറണാകുളം ജംഗ്ഷനിൽ നിന്ന് 09.10 ന് എടുക്കുന്ന ബാംഗ്ലൂർ ഇന്റർസിറ്റി ലഭിക്കുന്നതാണ്.

▪️എറണാകുളം ഔട്ടറിൽ നഷ്ടപ്പെടുന്ന സമയം യാത്രക്കാർക്ക് ലാഭിക്കാം

പുതുക്കിയ സമയക്രമം : സ്റ്റേഷൻ (എത്തിച്ചേരുന്ന സമയം /പുറപ്പെടുന്ന സമയം):

കോട്ടയം (07.05 hrs./07.08 hrs.), കുറുപ്പന്തറ (07.26 hrs./07.27 hrs.), വൈക്കം റോഡ് (07.36 hrs./07.37 hrs.), പിറവം റോഡ് (07.45 hrs./07.46 hrs.), മുളന്തുരുത്തി (07.57 hrs./07.58 hrs.), തൃപ്പൂണിത്തുറ (08.10 hrs./08.11 hrs.), എറണാകുളം ടൗൺ (08.45 hrs./08.50 hrs.), ആലുവ (09.10 hrs./09.12 hrs.), തൃശൂർ (10.00 hrs./10.03 hrs.), ഒറ്റപ്പാലം (10.58 hrs./11.00 hrs.), പാലക്കാട് ജംഗ്ഷൻ (12.00 hrs./-).
Previous Post Next Post