എം.പിയാക്കണം ; താരിഖ് അന്‍വറി​നെ കണ്ട് കെ. വി തോമസ്






ന്യൂഡൽഹി : കേരളത്തിൽ  ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി കെ. വി തോമസ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധിയെയും കെ. വി തോമസ് കണ്ടേക്കും.

രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് കെ. വി തോമസ് നേരത്തെ പറഞ്ഞിരുന്നു.

പരിചയ സമ്പത്തുള്ള നേതാവാണ് താന്‍.
അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. താനെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കെ. വി തോമസ് പറഞ്ഞു.
Previous Post Next Post