രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിക്കുന്നു, ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് എണ്ണവില ഉയരും.






ന്യൂഡൽഹി :  ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ബാരലിന് 110 ഡോളറിന് മുകളിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.

ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 108 ഡോളര്‍ പിന്നിട്ടു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശമാണ് എണ്ണവില കുതിച്ചുയരാനുള്ള പ്രധാന കാരണം. ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് എണ്ണവില ഉയരുമെന്നാണ് ലഭ്യഭ്യമാകുന്ന സൂചന..

യുദ്ധം കനക്കുന്നതോടെ എണ്ണവിതരണത്തില്‍ തടസങ്ങള്‍ ഉണ്ടാവുമെന്നും ആശങ്കയുണ്ട്. ഇത് വില വീണ്ടും ഉയരുന്നതിന് ഇടയാക്കും. യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും റഷ്യക്കെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ റഷ്യയുടെ എണ്ണയും പ്രകൃതിവാതകവും വിപണിയിലേക്ക് എത്രത്തോളം എത്തുമെന്നതിലും അനിശ്ചിതത്വമുണ്ട്. ഇതും എണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

അതേസമയം, കഴിഞ്ഞ 100 ദിവസമായി ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ വിലയില്‍ കമ്ബനികള്‍ മാറ്റം വരുത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിയുന്നതോടെ കമ്പനികൾ വില ഉയര്‍ത്തുമെന്ന് ഉറപ്പാണ്. ഇത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥക്കും വലിയ പ്രതിസന്ധിയാവും സൃഷ്ടിക്കുക. ഇന്ധനവില ഉയരുന്നത് പണപ്പെരുപ്പത്തിന്റെ തോതും ഉയര്‍ത്തും.


Previous Post Next Post