ഇടുക്കി: പണിമുടക്കിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ദേവികുളം എംഎല്‍എ എ. രാജയ്ക്ക് പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്നാര്‍ എസ്ഐക്കെതിരേ വകുപ്പുതല നടപടി എടുത്തു.
എസ്ഐ എം.പി. സാഗറിനെ ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലേക്ക് മാറ്റി നിയമിച്ചു.
ജില്ലാ പോലിസ് മേധാവി ആര്. കറുപ്പ സാമിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം പണിമുടക്കിന്റെ ഭാഗമായി സമരക്കാര്‍ വാഹനം തടയുന്നത് പോലീസ് എതിര്‍ത്തിരുന്നു. ഇതിനിടെ ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കാന്‍ എത്തിയപ്പോഴാണ് എ.രാജയ്ക്ക് മര്‍ദനമേറ്റത്.