വരിക്കാനിക്കാരുടെ സ്വപ്നം പൂവണിയുന്നു.ഉമ്മൻ ചാണ്ടിയുടെ നിർദ്ധേശത്തെ തുടർന്ന് മുൻ പഞ്ചായത്ത് ഭരണ സമതി ഫണ്ട് അനുവധിച്ച് ഉൽഘാടനം നടത്തി പാതിവഴിയിൽ നിന്നു പോയ മുക്കാംകുഴിതോട്ടിലെ പാലംപണിതുടങ്ങി


പാമ്പാടി.ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷംപഞ്ചായത്ത് 16-ാംവാർഡിലെ വരിക്കാനായിലേയ്ക്കുള്ള നടപ്പാലത്തിന്റെ നിർമ്മാണം തുടങ്ങി
കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിനു മുൻപ് ഇരിഗേഷൻവകുപ്പിൽനിന്നും അനുവദിച്ചതുക കൊണ്ടാണ് പാലം നിർമ്മിക്കുന്നത്.അന്നുപാഞ്ചായത്തംഗമായിരുന്ന ജിജിസലി ഉമ്മൻചാണ്ടിക്കു നൽകിയ നിവേദനത്തെതുടർന്നാണ് ജലസേചന വകുപ്പിൽ നിന്നും  തുക അനുവദിച്ചത്.അദ്ദേഹംതന്നെ നിർമ്മാണ ഉദ്ഘാടനവും നടത്തിയിരുന്നു.പുതിയ സമിതിവന്നതോടെ പാലം പണിയും നടന്നില്ല. ഇതിൻ്റെ ഉത്ഘാടനത്തിൻ്റെ  ശിലാഫലകം തൊട്ടടുത്ത വീട്ടിലെ ശുചി മുറിയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ചിത്രം സഹിതം 6 മാസം മുമ്പ് പാമ്പാടിക്കാരൻ ന്യൂസ് വാർത്ത നൽകിയിരുന്നു .വാർത്ത ജനങ്ങൾക്കിടയിൽ സജീവ ചർച്ചയായിരുന്നു 
കഴിഞ്ഞമഴക്കാലത്ത് നാട്ടുകാർസ്ഥാപിച്ചതടിപ്പാലം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി.ഡി.വൈ എഫ്.ഐ പ്രവർത്തകരാണ് തടിപ്പാലം പുനസ്ഥാപിച്ചത്.
മുക്കാംകുഴി തോടിനുകുറുകെ നിർമ്മിക്കുന്ന കോൺക്രീറ്റ് പാലം വരിക്കാനിക്കാർക്ക് ഏറെ അനുഗ്രഹമാകും. ഒന്നര മീറ്റർ വീതിയിൽ പണിയുന്ന പാലം 2 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നും പഞ്ചായത്ത് മെമ്പർ ഹരി പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
أحدث أقدم