മോദി–പുട്ടിൻ ചർച്ചയിൽ തീരുമാനം: ഇന്ത്യക്കാരെ റഷ്യൻ സൈന്യം ഒഴിപ്പിക്കും




ന്യൂഡൽഹി : യുക്രെയ്നിലെ യുദ്ധമേഖലകളിൽ നിന്ന് ഇന്ത്യക്കാരെ റഷ്യൻ സൈന്യം ഒഴിപ്പിക്കും. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ നടന്ന ടെലിഫോൺ ചർച്ചയിലാണ് തീരുമാനം. 

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും യുദ്ധമേഖലകളിൽ നിന്ന് അവരെ പുറത്തെത്തിക്കാനും സൈന്യത്തിനു നിർദേശം നൽകിയതായി പുട്ടിൻ അറിയിച്ചു. ഹർകീവിൽ കുടുങ്ങിയ വിദ്യാർഥികളെ അടിയന്തരമായി സുരക്ഷിതമാർഗത്തിലൂടെ റഷ്യയിലെത്തിച്ച് ഇന്ത്യയിലേക്ക് അയയ്ക്കാനാണ് നീക്കം. 

ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ സൈന്യം ബന്ദികളാക്കിയിരിക്കുകയാണെന്നും അവരെ മനുഷ്യകവചമായി ഉപയോഗിച്ചേക്കാമെന്നും റഷ്യ ആരോപിച്ചു. ഹർകീവിൽ കുടുങ്ങിയവർ എത്രയും വേഗം പുറത്തുകടക്കണമെന്ന ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് അടിയന്തര ഇടപെടലിനായി മോദി പുട്ടിനെ വിളിച്ചത്. 




Previous Post Next Post