പാമ്പാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു



പാമ്പാടി :മാർച്ച് 8 അന്താരാഷട്ര വനിതാ ദിനം :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് ഷേർലി തര്യന്റെ അദ്ധ്യക്ഷതയിൽ വ്യാപാര ഭവനിൽ കൂടിയ വനിതാ ദിനാചരണം യൂണിറ്റ് പ്രസിഡന്റ് ഷാജി പി.മാത്യു ഉത്ഘാടനം ചെയ്തു.
വ്യത്യസ്തമായ മേഖലകളിൽ കഴിവു തെളിയിച്ച വനിതാ സംരംഭകരായ 3 വനിതകളെ പൊന്നാട അണിയിച്ച് ആദരിച്ചു. അടുക്കളയിലേയ്ക്ക് ആവശ്യമായ മസാല പൊടികൾ വെളിച്ചെണ്ണ, തുടങ്ങി എല്ലാ വിധ സാധനങ്ങളും മായം കലരാതെ 100 % വിശ്വസ്തതയോടെ നിർമ്മിക്കുന്ന 5 വനിതകളുടെ കൂട്ടായ സംരംഭത്തിന്റെ പേരിലുള്ള ആദരവ് സിന്ധു മറിയാമ്മയ്ക്കും, 
ആണുങ്ങളുടെ കുത്തക ആയിരുന്ന ഇലക്ട്രിക്കൽ മോട്ടോർ വൈൻഡിംഗ് ആൻഡ് റിപ്പയറിംഗ് മേഖല കീഴടക്കി വിജയിച്ച കൃപാ മോനിച്ചനും, ആയൂർവേദ അങ്ങാടിമരുന്ന് വില്പന രംഗത്ത് 30 വർഷം സ്തുത്യർഹമായി പ്രവർത്തിച്ച ഓമന ചേച്ചിക്കും ആദരവു് നൽകി കൊണ്ട് ആശംസകൾ അർപ്പിച്ച് വനിതാ വിംഗ് സെക്രട്ടറി സീനാ ജോളി, യൂണിറ്റ് ജനറൽ സെക്രട്ടറി കുര്യൻ സഖറിയ, ട്രഷറർ ശ്രീകാന്ത് കെ.പിള്ള, യൂത്ത് വിംഗ് പ്രസിഡന്റ് നിതിൻ തര്യൻ, സെക്രട്ടറി പ്രമോദ് ആന്റണി ട്രഷറർ ഹരികൃഷ്ണൻ, സണ്ണി ഇ.കെ. എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.
Previous Post Next Post