ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് നാളെ സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം ബിജെപി നിയമസഭാ കക്ഷി നേതാവായി യോഗി ആദിത്യനാഥിനെ ഏകകണ്ഠമായി തരഞ്ഞെടുത്തു.
പുതുതായി തരഞ്ഞെടുക്കപ്പെട്ട പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ പാർട്ടിയുടെ മുതിർന്ന നേതാവ് സുരേഷ് കുമാർ ഖന്നയാണ് ആദിത്യനാഥിന്റെ പേര് നിർദേശിച്ചത്. ബേബി റാണി മൗര്യ, സൂര്യ പ്രതാപ് ഷാഹി തുടങ്ങിയവർ ഈ നിർദ്ദേശത്തെ പിന്തുണച്ചു.അപ്നാദൾ (എസ്) നേതാവ് ആശിഷ് പട്ടേലും നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദും അവരുടെ എംഎൽഎമാർക്കൊപ്പം യോഗത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ് നാഥ് സിംഗ്, ജെപി നഡ്ഡ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ലഖ്നൗവിലെ വാജ്പേയി സ്റ്റേഡിയത്തിൽ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ