റാലിക്കിടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഞെട്ടിച്ച് മന്ത്രിമാരുടെ രാജി



ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തിരിച്ചടിയായി, രണ്ട് മന്ത്രിമാര്‍ രാജിവച്ചു. സര്‍ക്കാരിന് എതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കിയൊണ് രണ്ട് മന്ത്രിമാര്‍ രാജിവച്ചത്. 

ഷഹസയിന്‍ ബുഗ്തി, അമിര്‍ ലിഖായത് എന്നിവരാണ് രാജിവച്ചത്. ബലുചിസ്ഥാന്‍ മേഖലയുടെ ചാര്‍ജുള്ള മന്ത്രിയാണ് ഷഹസിയന്‍. ഇദ്ദേഹം പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റില്‍ ചേര്‍ന്നു. അതേസമയം, വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി രാജിവച്ചേക്കുമൈന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇസ്ലാമാബാദില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റാലിയെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് മന്ത്രിമാര്‍ രാജിവച്ചതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് രൂക്ഷമായ പണപ്പെരുപ്പവും വിലക്കയറ്റവും ചൂണ്ടിക്കാട്ടി ഈ മാസം എട്ടിനാണ് പ്രതിപക്ഷം ദേശീയ അസംബ്ലിയില്‍ അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. 

342 അംഗ അസംബ്ലിയില്‍ ഭരണകക്ഷിയായ തെഹ്‌രിക്-ഇ-ഇന്‍സാഫിലെ 24 എംപിമാര്‍ കാലുമാറിയതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. സര്‍ക്കാര്‍ താഴെവീഴുമെന്ന് ഉറപ്പായപ്പോള്‍ പ്രമേയം പരിഗണിക്കുന്നത് പരമാവധി നീട്ടാനായി ശ്രമം.


Previous Post Next Post