പുതുപ്പള്ളിയിൽ കെ.എസ്.യു തകർന്നടിഞ്ഞു പാമ്പാടി കെ .ജി കോളേജ് ഉൾപ്പെടെ തൂത്തുവാരി എസ് .ഫ്. ഐ നേതാക്കളുടെ അലംഭാവമെന്ന് അണികൾ .. നേതാക്കളെത്തുമ്പോൾ മാത്രം ഖദർ ധരിച്ച് മാധ്യമങ്ങളിൽ നിറയുന്ന തുക്കട നേതാക്കൾ കോൺഗ്രസ്സിൻ്റെ ശാപം



✒️ ജോവാൻ മധുമല 

പുതുപ്പള്ളി : ഉമ്മൻ‌ചാണ്ടിയുടെ നാട്ടിൽ കെ.എസ്.യു തകർന്നു വീണു. എംജി യൂണിവേഴ്സിറ്റിയുടെ കീഴിലെ കോളേജുകളിൽ നേട്ടം ഉണ്ടായി എന്ന് കെ.എസ്.യു ജില്ലാ നേതൃത്വം അടക്കം അവകാശപ്പെടുമ്പോഴും ഗ്രൂപ്പ്‌ വൈരത്താൽ നിറഞ്ഞ പുതുപ്പള്ളിയിലെ പരാജയം നേതൃത്വത്തിനു തലവേദനയാവുകയാണ്.കാലങ്ങൾ ആയി ആധിപത്യം പുലർത്തിയിരുന്ന കെജി കോളേജ് അടക്കം ചെയർമാൻ സ്ഥാനം കെ.എസ്.യുവിനു നഷ്ടമായി. പുതുപ്പള്ളിയിൽ ചക്കപ്പഴത്തിൽ ഊച്ച പൊതിയുന്ന പോലെ നേതാക്കൾ പൊതുസ്ഥലത്ത് എത്തുമ്പോൾ മാത്രം ഖദർ ധരിച്ച് മാധ്യമങ്ങളിൽ പടം വരുത്ത നേതാക്കൾ എന്ന് സ്വയം അവകാശപ്പെടുന്നവർ സാധാരണ പ്രവർത്തകരെപ്പോലെ താഴെ തട്ടിൽ ഇറങ്ങി പെരുമാറത്തതാണ് പുതുപ്പള്ളി കോൺഗ്രസ്സിൻ്റ ശാപം 

വൻപരാജയത്തിനു കാരണം നിയോജമണ്ഡലം നേതൃത്തിന്റെ കഴിവില്ലായ്മയാണെന്ന് ആരോപണം ഉയരുന്നുണ്ട്. നിലവിൽ പുതുപ്പള്ളിയിൽ ഇല്ലാത്തയാൾ നിയോജകമണ്ഡലം പ്രസിഡന്റ്‌ സ്ഥാനം കൈവെച്ചിരിക്കുന്നതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിലെ ഏകോപനമില്ലായ്മ തോൽവിക്ക് കാരണം ആയി എന്ന ആക്ഷേപവും പരക്കെ ഉയരുന്നുണ്ട് ഇയാളെ സംരക്ഷിച്ചു വച്ചിരിക്കുന്നത്‌ മുൻ ഡി സി സി പ്രസിഡന്റ്‌ ആണ് എന്നും പരാതികൾ വ്യാപകമാണ് മാത്രമല്ല സഹപാഠിയുടെ മകനോടുള്ള വാത്സല്ല്യം ആണ് കെ എസ്‌ യു നേതാവിന് പുതുപ്പള്ളിയിൽ എന്നും തുണ ആയിരിക്കുന്നത്‌.
 
പുതുപ്പള്ളിയിലെ യൂത്ത് കോൺഗ്രസ്സ്‌ നേതൃത്വവും ശിഥിലമായിരിക്കുകയാണ് യൂത്ത്‌ കോൺഗ്രസ്സ്‌ നിയോജക മണ്ഡലം പ്രസിഡന്റ് രാജി കത്ത് ഉമ്മൻ ചാണ്ടിക്ക്‌ കൊടുത്തു എന്നും അദ്ദേഹം അത്‌ സ്വീകരിച്ചില്ല എന്നും സ്ഥിതികരിക്കാത്ത  റിപ്പോർട്ട് ഉണ്ട്കെ.എസ്.യു ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ പ്രഖ്യാപിച്ച ക്യാമ്പുകളും പ്രതിഷേധ പരിപടികളും പോലും പുതുപ്പള്ളിയിൽ നിലവിൽ സംഘടിപ്പിക്കപ്പെടത്തതും, കോൺഗ്രസ്‌ ആധിപത്യമുള്ള മേഖലയിൽ വിദ്യാർത്ഥികളെ ഏകോപ്പിക്കാൻ കഴിയത്തതും പുതുപ്പള്ളിയിലെ കെ.എസ്.യുവിലെ നേതൃത്വമില്ലായ്മകൊണ്ടാണെന്നു അവർ ചൂണ്ടികാണിക്കുന്നുണ്ട്.
പുതുപ്പള്ളിയിൽ കോൺഗ്രസ് ദിനം പ്രതി തകർന്നടിഞ്ഞു കൊണ്ടിരിക്കുകയാണ് .
Previous Post Next Post