തൃണമൂലിന്റെ സഖ്യകക്ഷിയായിരുന്ന എം.ജി.പി അതായത് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ടിയും ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കും. സ്വതന്ത്രര്‍ ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഗോവയിലെ സാങ്കെലിമിൽ നിന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുപ്പിൽ വിജയിച്ചു. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകനും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ഉത്പൽ പരീക്കർ പനാജിയിൽ പരാജയപ്പെട്ടു. ബിജെപിയുടെ അറ്റനാസിയോ മോൺസെറേറ്റ് 710 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പനാജിയിൽ നിന്ന് വിജയിച്ചത്