വിവാഹ വാഗ്ദാനം നല്‍കി ബലാൽസംഗം, വനിതാ ഡോക്ടറുടെ പരാതിയിൽ സിഐക്കെതിരെ കേസെടുത്തു



തിരുവനന്തപുരം :  വനിതാ ഡോക്ടര്‍ നല്‍കിയ പീഡന പരാതിയില്‍ മലയിൻകീഴ് സിഐക്കെതിരെ കേസെടുത്തു. മലയിൻകീഴ് സിഐ സൈജുവിനെതിരെയാണ് കേസെടുത്തത്. 

വിവാഹം വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. പൊലീസ് ഓഫീസേഴ്സ് റൂറൽ പ്രസിഡന്റ് കൂടിയാണ് സൈജു.കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും.

2019 മുതല്‍ താന്‍ പീഡനത്തിന് ഇരയായതായി യുവതി പരാതിയില്‍ പറയുന്നു. വിദേശത്ത് നിന്നെത്തിയ ഡോക്ടര്‍ കുടുംബ സംബന്ധമായ പ്രശ്നത്തിന് പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയതാണ് പരിചയത്തിന് തുടക്കം.

പിന്നാലെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ തന്നെ പീഡിപ്പിച്ചതായി യുവതി പറയുന്നു. സൈജു ഇടപെട്ട് തന്‍റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കില്‍ ഇട്ടതായും നോമിനിയായി സൈജുവിൻ്റെ പേര് ചേർത്തതായി യുവതി പറയുന്നു.

പരാതിയുമായി യുവതി റൂറല്‍ എസ്‍പിയെ സമീപിച്ചതിന് പിന്നാലെ സൈജു അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.


Previous Post Next Post