നെന്മാറ-വല്ലങ്ങിവേല; നെന്മാറക്ക് വേണ്ടി പാമ്പാടി രാജനും വല്ലങ്ങിക്ക് വേണ്ടി മംഗലാംകുന്ന് അയ്യപ്പനും തിടമ്പേറ്റും




നെന്മാറ : നെന്മാറ-വല്ലങ്ങി വേലയെഴുന്നെള്ളത്തിന് ഇക്കുറിയും തലയെടുപ്പുള്ള ഗജവീരന്മാരെത്തും. ഇരുദേശങ്ങളും 11 വീതം ആനകളെ അണിനിരത്തും. 

പാമ്പാടി രാജൻ നെന്മാറയ്ക്കുവേണ്ടിയും വല്ലങ്ങി ദേശത്തിന് മംഗലാംകുന്ന് അയ്യപ്പനും തിടമ്പേറ്റും.
 ചെർപ്പുളശ്ശേരി ശ്രീ അയ്യപ്പൻ, ഗുരുവായൂർ സിദ്ധാർഥൻ, പാറന്നൂർ നന്ദൻ, നന്ദിലത്ത് ഗോപാലകൃഷ്ണൻ, തിരുവാണിക്കാവ് രാജഗോപാലൻ, ഭരത് വിനോദ്, പാമ്പാടി സുന്ദരൻ, വരടിയം ജയറാം, മുള്ളത്ത് ഗണപതി, വേമ്പനാട് അർജുനൻ എന്നീ ആനകളും നെന്മാറ ദേശത്തിനുവേണ്ടി അണിനിരക്കും.
വല്ലങ്ങി ദേശത്തിനുവേണ്ടി മംഗലാംകുന്ന് ശരൺ അയ്യപ്പൻ, ഗുരുവായൂർ ദേവസ്വം ഗോകുൽ, നായരമ്പലം രാജശേഖരൻ, വൈലാശ്ശേരി അർജുനൻ, ബാസ്റ്റിൻ വിനയസുന്ദർ, പട്ടാമ്പി മണികണ്ഠൻ, ഗുരുവായൂർ ദേവസ്വം രവികൃഷ്ണൻ, ഗുരുവായൂർ ദേവസ്വം കൃഷ്ണനാരായണൻ, മംഗലാംകുന്ന് മുകുന്ദൻ, എഴുത്തച്ഛൻ ശങ്കരനാരായണൻ എന്നീ ഗജവീരന്മാരും അണിനിരക്കും.



Previous Post Next Post