പബ്ജി കളിക്കു ശേഷം തർക്കം; യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

പബ്ജി കളിക്കിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു.  മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സയീൽ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 20 കാരൻ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
ഇവർ ഇടക്കിടെ പബ്ജി കളിക്കാറുണ്ടെന്നും ഗെയിമിനോടനുബന്ധിച്ച് തർക്കങ്ങൾ നടക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രി പബ്ജി കളിക്കു ശേഷം നാലു പേരും മദ്യപിച്ചു. തുടർന്ന് ഗെയിമിനെക്കുറിച്ച് തർക്കങ്ങളുണ്ടായി. മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മൂവരും ചേർന്ന് സയീദിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 
Previous Post Next Post