നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു:




തൃശൂർ മുളങ്കുന്നത്ത് കാവിൽ നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി (ഒരു വയസും രണ്ടു മാസവും പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. ഭക്ഷണം കഴിച്ചശേഷം കളിക്കുന്നതിനിടെ മേശപ്പുറത്തിരുന്നിരുന്ന നെല്ലിക്കയെടുത്തു കഴിക്കുകയായിരുന്നുവെന്ന് കരുതുന്നു. മുളങ്കുന്നത്തുകാവ് കോഞ്ചിറ കല്ലാറ്റ് റോഡിൽ കളരിക്കൽ കിരൺ-മഞ്ജു ദമ്പതികളുടെ ഏക മകൻ നമസ് ആണ് മരിച്ചത്. കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട് ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് തൊണ്ടയിൽ നെല്ലിക്ക കുടുങ്ങിയതു മനസിലായത്.
أحدث أقدم