കോട്ടയം എം സി റോഡില്‍ മണിപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചു.


 അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു .
ബുധനാഴ്ച രാവിലെ മണിപ്പുഴ ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റിന് സമീപമായിരുന്നു അപകടം.
 ചങ്ങനാശേരിയില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് ചുവപ്പ് സിഗ്നല്‍ കണ്ട് ബ്രേക്ക് ചെയ്യുകയായിരുന്നു.
ഈ സമയം പിന്നാലെ എത്തിയ ടാങ്കര്‍ ലോറി ബസിന് പിന്നിലിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്‍ഭാഗത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നു
Previous Post Next Post