പേ​ടി​എ​മ്മി​ന്‍റെ പേ​യ്മെ​ന്‍റ് ബാ​ങ്കി​ൽ ഇനി പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ളെ ചേ​ർ​ക്ക​രുത് – റി​സ​ർ​വ് ബാങ്ക്.


മും​ബൈ/ പേ​ടി​എ​മ്മി​ന്‍റെ പേ​യ്മെ​ന്‍റ് ബാ​ങ്കി​ൽ പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ളെ ഇനി ചേ​ർ​ക്ക​രു​തെ​ന്ന് റി​സ​ർ​വ് ബാങ്കിന്റെ ഉത്തരവ്. ഓ​ഡി​റ്റ് ന​ട​ത്താ​ൻ പ്ര​ത്യേ​കം കമ്പനിയെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശവും പേ​ടി​എ​മ്മി​നു റി​സ​ർ​വ് ബാ​ങ്ക് ന​ൽ​കിയിട്ടുണ്ട്. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ആ​ർ​ബി​ഐ വി​ല​യി​രു​ത്തി​യ​ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീകരിക്കും എന്നാണ് ആ​ർ​ബി​ഐ വ്യ​ക്ത​മാ​ക്കിയിട്ടുള്ളത്.
1949ലെ ​ബാ​ങ്കിം​ഗ് റെ​ഗു​ലേ​ഷ​ൻ ആ​ക്ടി​ന്‍റെ സെ​ക്ഷ​ൻ 35 എ ​പ്ര​കാ​രം ആണ് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ന​ട​പ​ടി. 2017 മേ​യ് 23നാ​ണ് പേ​ടി​എം പേ​യ്മെ​ന്‍റ് ബാ​ങ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭിക്കുന്നത്. 2015ലാ​ണ് പേ​മെ​ന്‍റ് ബാ​ങ്കാ​യി ഉ​യ​ർ​ത്താ​നു​ള്ള പ്രാ​ഥ​മി​ക അ​നു​മ​തി ആ​ർ​ബി​ഐ ന​ൽ​കുന്നത്. ഇതിനകം 926 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകള്‍ നേടുന്ന രാജ്യത്തെ യുപിഐ ഗുണഭോക്തൃ ബാങ്കായി പേടിഎം പേയ്‌മെന്റ് ബാങ്ക് മാറിയിരുന്നു.
Previous Post Next Post