ആരോഗ്യ പരിചരണ കിറ്റ് വിതരണം ചെയ്തു





പാമ്പാടി : റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ പാമ്പാടി ഗ്രാമപഞ്ചായത്തിലെ വനിതാ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആരോഗ്യ ഹൈജീനിക് കിറ്റും മാസ്‌കും വിതരണം ചെയ്തു.

റെഡ്‌ക്രോസ് ജില്ലാ മാനേജിംഗ് കമ്മറ്റിയംഗം എം. രാമകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

 വി. എ മോഹന്‍ദാസ്, ഹരികുമാര്‍, ശശികല, പി. എസ് ഉഷാകുമാരി, ഷേര്‍ലി തര്യന്‍, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Previous Post Next Post