ചുട്ടുപൊള്ളി ദില്ലി; അനുഭവപ്പെടുന്നത് 12 വര്‍ഷത്തിലെ ഏറ്റവും കൂടിയ ചൂട്


ദില്ലിയില്‍  കൊടും ചൂട്  തുടരുന്നു. ഇന്നലെ താപനില 46 ഡിഗ്രിയിലെത്തി. 12 വര്‍ഷത്തിലെ ഏറ്റവും കൂടിയ ചൂടാണ് ഇപ്പോള്‍ ദില്ലിയില്‍ അനുഭവപ്പെടുന്നത്. സാധാരണ 41 ഡിഗ്രിക്ക് താഴെയാണ് ഏപ്രില്‍ മാസത്തെ താപനില.
ഡൽഹിയിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മെയ് രണ്ട് വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്ര ഉഷ്ണ തരംഗ സാധ്യതയും പ്രവച്ചിച്ചിട്ടുണ്ട്.

അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടർന്നാൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അതി തീവ്ര ഉഷ്ണ തരംഗം ഡൽഹിയിൽ രൂപം കൊള്ളുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
അറബിക്കടലിൽ ഉണ്ടായ മർദ്ദ വ്യതിയാനമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉഷ്ണ തരംഗത്തിന് പ്രധാന കാരണം. വരും ദിവസങ്ങളിൽ രാജസ്ഥാൻ ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും ചൂട് വർധിക്കും എന്ന് തന്നെ ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.


Previous Post Next Post