ഉറങ്ങിക്കിടക്കവേ മദ്യലഹരിയിൽ സുഹൃത്ത് തീവെച്ച് ഗുരുതരമായി പൊള്ളലേറ്റ 48 കാരൻ മരണപ്പെട്ടു

കോഴിക്കോട് : റെയിൽവേ  സ്റ്റേഷന് സമീപം കടവരാന്തയിൽ ഉറങ്ങിക്കിടക്കവേ മദ്യലഹരിയിൽ സുഹൃത്ത് തീവെച്ച് ഗുരുതരമായി പൊള്ളലേറ്റയാൾ  മരിച്ചു കൊടുവള്ളി സ്വദേശി ഷൗക്കത്ത് ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്._ _48 വയസ്സായിരുന്നു. കഴിഞ്ഞ മാസം 17 നായിരുന്നു സംഭവം._ _ഷൗക്കത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി മണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി റിമാൻഡ് ചെയ്തിരിക്കുകയാണ്._ _അതേസമയം  ഷൗക്കത്തിന്റെ മൃദദേഹം ബന്ധുക്കളാരും ഏറ്റെടുക്കാൻ തയാറായിട്ടില്ലെന്ന് പോലീസ് അറിയിച്ചു._

Previous Post Next Post