ക്ഷേത്രമുറ്റത്ത് ഭിക്ഷാടനം നടത്തി കിട്ടിയ ഒരു ലക്ഷം രൂപ അതേ ക്ഷേത്രത്തിലെ അന്നദാനത്തിന് സംഭാവന ചെയ്ത് എണ്‍പതുകാരിയായ അശ്വതമ്മ






ബെംഗളൂരു : ക്ഷേത്രമുറ്റത്ത് ഭിക്ഷാടനം നടത്തി കിട്ടിയ ഒരു ലക്ഷം രൂപ അതേ ക്ഷേത്രത്തിലെ അന്നദാനത്തിന് സംഭാവന ചെയ്ത് എണ്‍പതുകാരിയായ അശ്വതമ്മ

ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ താലൂക്കിലെ ഗംഗോളിക്ക് സമീപമുള്ള കഞ്ചഗോഡു ഗ്രാമവാസിയാണ് അശ്വതമ്മ . 18 വർഷം മുമ്പ് ഭർത്താവിന്റെ മരണശേഷം വിവിധ ക്ഷേത്രങ്ങളിൽ ഭിക്ഷാടനം നടത്തിവരികയായിരുന്നു.

ഉഡുപ്പി രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവ സമയത്ത് ഒരു മാസം കൊണ്ട് അശ്വതമ്മ ഭിക്ഷാടനത്തിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചു. ആ പണം അതേ ക്ഷേത്രത്തിലേക്ക് അന്നദാനം നടത്തുന്നതിനായി ക്ഷേത്രം ട്രസ്റ്റികളെ ഏൽപ്പിക്കുകയായിരുന്നു അശ്വതമ്മ.

 തന്റെ സമ്പാദ്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് തന്റെ ചെലവുകൾക്കായി ഉപയോഗിച്ചത്, ബാക്കി തുക ക്ഷേത്രങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ചെലവഴിച്ചു.

ആരും പട്ടിണി കിടക്കരുതെന്ന് ആഗ്രഹിച്ചതിനാലാണ് ജനങ്ങളിൽ നിന്ന് ലഭിച്ച പണം സമൂഹത്തിന് തിരികെ നൽകുന്നതെന്ന് അശ്വതമ്മ പറഞ്ഞു. അയ്യപ്പ ഭക്തയായ അവർ കേരളത്തിലെ ശബരിമല ക്ഷേത്രത്തിലും കർണാടകയിലെ മറ്റ് ക്ഷേത്രങ്ങളിലും അന്നദാനം നടത്തിയിരുന്നു. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായാണ് കാണുന്നതെന്നും അവർ പറഞ്ഞു.



Previous Post Next Post