പാമ്പാടി പെരുന്നാൾ ഭക്തി നിർഭരമായറാസ

പാമ്പാടി.പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിതോടനുബന്ധിച്ച് ഇന്നലെ നടന്ന റാസഭക്തിനാർഭരമായി. സന്ധ്യാ നമസ്ക്കാരത്തെ തുടർന്ന് സെൻറ് ജോൺസ് കത്തീഡ്രലിൽ നിന്നും പാമ്പാടി ദയറായിലേയ്ക്കാണ് റാസ നടന്നത്
റാസക്കു മുമ്പുതന്നെ മഴ ചെയ്തുമാറിയത് തീർത്ഥാടകർക്ക് അനുഗ്രഹമായി             57ാംഓർമ്മപ്പെരുന്നാളിനെ അനുസ്മരിച്ച് 57തടികുരിശുകൾ ഏന്തിയാണ് വിശ്വാസികൾ റാസയിൽ പങ്കെടുത്തത്.പ്രദിക്ഷണത്തിന് ദയറായിൽസ്വീകരണംനൽകി. റാസ കടന്നുപോയ പാതകളിൽ നിരവധി വിശ്വാസ കുടുമ്പങ്ങളും സ്ഥാപനങ്ങളും പാമ്പാടിതിരുമേനിയുടെ ചിത്രം അലങ്കരിച്ചു വെച്ചാണ് റാസയെ വരവേറ്റത്.പ്രദിക്ഷണം ദയറായിൽഎത്തിയ ശേഷംനടന്ന കബറിങ്കൽ ധൂപ പ്രാർത്ഥന നടന്നു.ചടങ്ങുകൾക്ക് പരിശുദ്ധ കാതോലിക്കാബാവയും മെത്രാപ്പോലീത്താമാരും നേതൃത്വംനൽകി.രാത്രിയിൽ അഖണ്ഡപ്രാർത്ഥനയും നടന്നു.
ഇന്ന് രാവിലെ അഞ്ചിന്നടക്കുന്ന വിശുദ്ധ കുർബാനക്ക് ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറസ് മെത്രാപ്പോലീത്താകാർമ്മികത്വം വഹിക്കും.എട്ടിനു നടക്കുന്ന മൂന്നിമേൽ കൂർബാനക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാബാവ മുഖ്യകാർമ്മികത്വം വഹിക്കും.
Previous Post Next Post