തക്കാളി വില കുതിച്ചുയരുന്നു; രണ്ടാഴ്ച മുമ്പ് പതിനാല് രൂപയുള്ള തക്കാളിക്ക് ഇന്ന് അൻപത് രൂപക്ക് മുകളിൽ

 തക്കാളിക്ക് വിപണിയിൽ വില കുതിച്ചുയരുന്നു. രണ്ടാഴ്ച മുമ്പ് വരെ പതിനാല് രൂപക്ക് ചില്ലറ വിൽപന നടത്തിയ തക്കാളിക്ക് ഇന്ന് അൻപത് രൂപക്ക് മുകളിലാണ് ചില്ലറ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്തിന്റെ പുറത്ത് തക്കാളി ഉൽപാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഇനിയും വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് പച്ചക്കറി മൊത്ത വ്യപാരികൾ പറയുന്നത്. പെരുന്നാൾ അടുത്തതോടെയുള്ള ഈ വില വർധന ജനങ്ങൾക്ക് താങ്ങാവുന്നതിലുംഅപ്പുറത്താണ്.
Previous Post Next Post