പാമ്പാടിക്കാരൻ ന്യൂസിൻ്റെ ഇടപെടൽ പാമ്പാടി 11 ആം മൈലിലെ തെരുവുവിളക്കുകൾ വീണ്ടും മിഴി തുറന്നു



✒️ ജോവാൻ മധുമല

പാമ്പാടി : പാമ്പാടിക്കാരൻ ന്യൂസിൻ്റെ ഇടപെടൽ പാമ്പാടി 11 ആം മൈലിലെ തെരുവുവിളക്കുകൾ വീണ്ടും മിഴി തുറന്നു കഴിഞ്ഞ ഒരു മാസക്കാലത്തോളമായി  പാമ്പാടി 11 ആം മൈൽ മുതൽ ചേന്നംപളളി വരെ ഉള്ള ഭാഗത്ത് തെരുവുവിളക്കുകൾ കത്താതിരുന്നിട്ട് , വഴിവിളക്കുകൾ കത്താത്തതുമൂലം കാൽനടയാത്രികർക്കും വാഹന യാത്രികർക്കും വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു ,ഇരുട്ടിൻ്റെ മറവിൽ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ റോഡിൽ തള്ളുന്നത് പതിവായിരുന്നു. തെരുവുവിളക്കുകൾ കത്താത്ത വിവരം  K S E B യിൽ അറിയിക്കാനെത്തിയ വാർഡ് മെമ്പറോട് K S E B ഉദ്യോഗസ്ഥ അപമര്യാദയായി പെരുമാറിയതായും ആക്ഷേപം ഉണ്ട് 
 2 ദിവസം മുമ്പ് പാമ്പാടിക്കാരൻ ന്യൂസ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വാർത്ത നൽകിയിരുന്നു 
വാർത്തയെ തുടർന്നാണ് തെരുവുവിളക്കുകൾ വീണ്ടും പ്രകാശിച്ചത് ,റോഡിൻ്റെ ഇരുവശവും കാട് കയറിയ അവസ്ഥയിലാണ് ഇതിനും ഒരു പരിഹാരം ഉണ്ടാകുവാൻ നാട്ടുകാർ കാത്തിരിക്കുകയാണ്
Previous Post Next Post